റമദാനിൽ നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ സുന്നി ഔഖാഫ് പ്രഖ്യാപിച്ചു

റമദാനിൽ നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ സുന്നി ഔഖാഫ് പ്രഖ്യാപിച്ചു. ഇഫ്താർ, ജലവിതരണം, ഭക്ഷണവിതരണം, ഈദ് പുടവ നൽകൽ എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുകയെന്ന് സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. ഇത് പ്രകാരം ദിവസേന 2000 പേർക്ക് ഇഫ്താർ കിറ്റ് നൽകുകയും, 500 കുടുംബങ്ങൾക്ക് ഡ്രൈ ഫുഡ് കിറ്റുകളും നൽകും.
റമദാൻ കാലയളവിൽ ദശലക്ഷം ബോട്ടിൽ വെള്ളം പള്ളികൾക്ക് ലഭ്യമാക്കും. 200 നിർധന കുടുംബങ്ങൾക്ക് പ്രത്യേക സഹായത്തിനും പദ്ധതിയുണ്ട്. വിവിധ സാമൂഹിക സംഘടനകൾക്ക് റമദാൻ പദ്ധതികൾ നടപ്പാക്കുന്നതിനായി 10,000 ദീനാർ വകയിരുത്തിയിട്ടുമുണ്ട്.
sdfsdf