ഭരണമേറ്റതിന്‍റെ രജതജൂബിലി വേള ആഘോഷിക്കുന്ന ഹമദ് രാജാവിന് ആശംസകൾ നേർന്ന് മന്ത്രിസഭ

ഭരണമേറ്റതിന്‍റെ രജതജൂബിലി വേള ആഘോഷിക്കുന്ന ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ബഹ്റൈൻ മന്ത്രിസഭയോഗം ആശംസകൾ നേർന്നു. ബഹ്റൈൻ സർവ മേഖലകളിലും വളർച്ചയും പുരോഗതിയും നേടിയത് ഹമദ് രാജാവിന്‍റെ ഭരണസാരഥ്യത്തിലാണെന്നും, രജതജൂബിലി ആഘോഷപരിപാടികളിൽ ഹമദ് രാജാവ് നടത്തിയ പ്രഭാഷണത്തെയും അതിലുൾക്കൊണ്ട വിഷയങ്ങളും അദ്ദേഹത്തിന്‍റെ രാജ്യതന്ത്രജ്ഞതയും ഭരണനിപുണതയും വിളിച്ചോതുന്നതാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
ഡിസംബർ വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ രജതജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നതിനെയും യോഗം സ്വാഗതംചെയ്തു. ബഹ്റൈൻ ഭരണാധികാരികൾക്കും ജനങ്ങൾക്കും റമാദാൻ ആശംസകൾ നേർന്ന യോഗം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദേബിയ പാലസിലാണ് ചേർന്നത്. ചില സംഘടനകളെയും വ്യക്തികളെയും തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശിപാർശയ്ക്ക് യോഗം അംഗീകാരം നൽകി.
sdfasdf