വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗം വനിതാ ദിനം ആഘോഷിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ സൽമാബാദ് ശാഖയിൽ വെച്ച് വനിതാ ദിനം ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ് സിബി കെ. തോമസ്, ആക്ടിങ് സെക്രട്ടറി മനോജ് വർക്കല എന്നിവർ വനിതാ ദിന ആശംസകൾ നേർന്നു സംസാരിച്ചു.
വിനീത ശ്രീജിത്ത് മോട്ടിവേഷൻ ക്ലാസ് നടത്തി. വനിതാ വിഭാഗം സെക്രട്ടറി ആയിഷ സിനോജ് സ്വാഗതവും, വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറി സിമി സ്റ്റാർവിൻ നന്ദിയും രേഖപ്പെടുത്തി.
asdasd