യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ കായികദിനാചരണം സംഘടിപ്പിച്ചു

യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ ചൈൽഡ് ഡെവല്പമെന്റ് സ്കൂളുമായി സഹകരിച്ച് കായികദിനാചരണം സംഘടിപ്പിച്ചു. അൻപതോളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടി യുണിബ് ട്രെഷറർ പ്രിൻസ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിശാൽ മുല്ലശേരിൽ സ്കൂൾ അധികൃതർ ഉപഹാരം കൈമാറി.
വൈസ് പ്രസിഡന്റ് അനു ഷജിത്ത്, സെക്രെട്ടറി ലിതാ മറിയം ക്യാംപ് കോർഡിനേറ്റർസ് ആയ വിഞ്ചു മറിയം, റോബർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അപർണ ചന്ദ്രൻ, പ്രീജ രഞ്ജിത് ,ജെയ്‌സി ഷേർലി, ജയ പ്രഭ, ഡോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ോേ്്