ബഹ്റൈനിൽ റമദാൻ വ്രതാരംഭം കുറിച്ചു

ബഹ്റൈനിൽ റമദാൻ വ്രതാരംഭം കുറിച്ചു. ഇസ്ലാമികകാര്യ സുപ്രീം കൗൺസിലിനു കീഴിലുള്ള ഹിലാൽ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സൗദിയിൽ മാസപ്പിറവി കണ്ടതായി ഉറപ്പിച്ചതിനു പിന്നാലെയാണ് ബഹ്റൈനിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. റമദാനോടനുബന്ധിച്ച് സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കൂട്ടായ്മകളുമടക്കമുള്ളവർ ഇഫ്താർ കിറ്റ് വിതരണം നടത്താനായി മുമ്പോട്ട് വന്നിട്ടുണ്ട്. റമദാനിലെ തിരക്ക് പരിഗണിച്ച് വിവിധ പ്രദേശങ്ങളിലെ 31 സാധാരണ പള്ളികളിൽ ജുമുഅ നടത്താൻ അനുമതി നൽകിയതായി സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. റമദാനിൽ മാത്രമായിരിക്കും ഇവിടെ വെള്ളിയാഴ്ചകളിൽ ജുമുഅ നടക്കുക. മുഹറഖ് ഗവർണറേറ്റിൽ 13 പള്ളികളിലും കാപിറ്റൽ ഗവർണറേറ്റിൽ ഒരു പള്ളിയിലും ഉത്തര മേഖല ഗവർണറേറ്റിൽ ആറു പള്ളികളിലും ദക്ഷിണ മേഖല ഗവർണറേറ്റിൽ 11 പള്ളികളിലുമാണ് ജുമുഅ നടക്കുക.
sadfsf