ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൊട്ടും പാട്ടും പരിപാടി ശ്രദ്ധേയമായി

ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊട്ടും പാട്ടും എന്ന പരിപാടി കലാകാരന്മാർക്ക് വ്യത്യസ്ത അനുഭവം ആയി മാറി. ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി കൾച്ചറൽ സെക്രട്ടറി മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്ലോബൽ കമ്മിറ്റി മെമ്പർ ബിനു കുന്നന്താനം, ദേശിയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ദേശിയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ ട്രഷറർ സാബു പൗലോസ് നന്ദിയും പറഞ്ഞു. വിമിത സനീഷ്, ഹേമന്ത്, സിബി ഇരവുപാലം , ആന്റണി ഊക്കൻ, സലിം, ഷിയാസ് , റോബിൻ രാജ്, ഹരിദാസ് മാവേലിക്കര, രാജീവൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ൈോാ്ോ