കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024−2025 കാലയളവിലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹറഖ്  കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനറൽ കൗൺസിൽ അഷ്റഫ് ബാങ്ക് റോഡിന്‍റെ അധ്യക്ഷതയിൽ  കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്‍റ് എ. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഒ.കെ. കാസിം, റഫീഖ് തോട്ടക്കര, എൻ.കെ. അബ്ദുൽ കരീം  തുടങ്ങിയവർ ആശംസകൾ നേർന്നു. റഷീദ് കീഴൽ വാർഷിക റിപ്പോർട്ടും ഇബ്രാഹിം തിക്കോടി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾ: കെ.ടി. അബു യൂസുഫ് (പ്രസിഡണ്ട്), റഷീദ് കീഴൽ (ജനറൽ സെക്രട്ടറി), മുസ്തഫ കരുവാണ്ടി (ട്രഷറർ),  ഷഫീഖ് അലി കെ.ടി. (ഓർഗനൈസിങ്ങ്. സെക്രട്ടറി), എസ്.കെ. നാസർ, ഇസ്മായിൽ എലത്തൂർ, ഇബ്രാഹിം തിക്കോടി, ഷറഫുദ്ദീൻ മൂടാടി,   ജുനൈദ് കെ.വി.കെ (വൈസ് പ്രസിഡണ്ടുമാർ). യൂസുഫ് തോടന്നൂർ, നിസാർ ഇരിട്ടി, ജംഷീദ് അലി എടക്കര, നൗഷാദ് കരുനാഗപ്പള്ളി, അഷ്റഫ് തിരുനാവായ (സെക്രട്ടറിമാർ). യോഗത്തിൽ ഷറഫു മൂടാടി സ്വാഗതവും മുസ്തഫ കരുവാണ്ടി നന്ദിയും പറഞ്ഞു.

article-image

േ്ിേ്ി

You might also like

Most Viewed