സമസ്ത ബഹ്റൈൻ തജ്ഹീസെ റമളാൻ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു


സമസ്ത ബഹ്റൈൻ അൽ ഇത്ഖാൻ−2024 ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ തജ്ഹീസെ റമളാൻ പ്രഭാഷണ പരിപാടി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. റമദാന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ പ്രഭാഷകനും, എസ് വൈ എസ് നേതാവുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ സദസ്സുമായി സംവദിച്ചു.

സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബ് സ്വാഗതവും  ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ  കുഞ്ഞഹമദ് ഹാജി, ട്രഷറർ എസ്.കെ. നൗശാദ്  വൈസ് പ്രസിഡന്റ് ഹാഫിദ് ശറഫുദ്ധീൻ മൗലവി എന്നിവർ നേതൃത്വം നൽകി. 

article-image

ോേിി

You might also like

Most Viewed