ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിന്റെ പ്രവേശനകവാടത്തിൽ പുതുതായി നിർമിച്ച സുരക്ഷാ കാബിൻ തുറന്നു
ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിന്റെ പ്രവേശനകവാടത്തിൽ പുതുതായി നിർമിച്ച സുരക്ഷാ കാബിൻ തുറന്നു. ഇതിന്റെ ഉദ്ഘാടനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിച്ചു. ചടങ്ങിൽ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരും പങ്കെടുത്തു.
കാമ്പസ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സുരക്ഷാ കാബിനിൽ സി.സി.ടി.വി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം കാബിനിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും സന്ദർശകർക്കുംവേണ്ടി പ്രത്യേക മുറികൾ സജ്ജമാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.
ോേ്്ോേി
ോേ്േ
ോേ്ിേി്