വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങ് വനിതദിനം ആചരിച്ചു
വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ വനിതദിനം ആചരിച്ചു. വനിത വിഭാഗം ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങ് ഷെമിലി പി. ജോൺ ഉദ്ഘാടനം ചെയ്തു. അശരണരായ ആറു വനിതകൾക്ക് ചടങ്ങിൽ ഫുഡ് കിറ്റ് കൈമാറി.
വനിത വിഭാഗം കമ്മിറ്റി അംഗമായ സിസിലി വിനോദ് സ്വഗതം പറഞ്ഞ പരിപാടിയിൽ കോഓഡിനേറ്റർമാരായ ആശ സെഹ്റ, ഷൈലജ അനിയൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ബാഹിറ അനസ്, ആതിര സതീഷ്, രമ്യ അജിത് എന്നിവരും വോയ്‌സ് ഓഫ് ആലപ്പി സെൻട്രൽ കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു.
ോേി്ോേി