റമദാനിൽ 35,000 ഉരുക്കളെ ഇറക്കുമതി ചെയ്ത് ബഹ്റൈൻ
റമദാനിൽ മാംസപ്രതിസന്ധി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി 35,000 ഉരുക്കളെ രാജ്യത്ത് ഇറക്കുമതി ചെയ്തതായി മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ കാർഷിക, കാലി സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ഹസൻ വ്യക്തമാക്കി.
ആട്, മാട് എന്നിവ ജീവനോടെയുള്ളതും സംസ്കരിച്ചതുമായവയാണ് രാജ്യത്ത് റമദാന് മുന്നോടിയായി എത്തിച്ചിട്ടുള്ളത്. 33,650 ആടുകളും 2133 മാടുകളുമാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. സൗദി, ഒമാൻ, സോമാലിയ എന്നിവിടങ്ങളിൽനിന്നാണ് മാംസം ഇറക്കുമതി ചെയ്തത്. അഞ്ചു ടൺ സംസ്കരിച്ച ബീഫും നാലു ടൺ സംസ്കരിച്ച ചിക്കനും ബഹ്റൈനിലെത്തിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
sdfdsf