ബഹ്‌റൈൻ ഒഐസിസിയുടെ കോട്ടയം ജില്ലാകമ്മറ്റി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ ഒഐസിസിയുടെ കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ രക്‌തദാന ക്യാമ്പിൽ നൂറ്റിഅമ്പതോളം പേർ രക്തം നൽകി. ബേദേൽ പെന്തക്കോസ്തൽ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് കനാനായ ചർച്ച് അംഗങ്ങളും പ്രസ്തുത രക്തദാനത്തിൽ പങ്കാളികൾ ആയി. ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് സിജു പുന്നവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ സിബി ചമ്പന്നൂർ സ്വാഗതവും ആഷിക് മുരളി നന്ദിയും രേഖപ്പെടുത്തി.
വികാരി ജോർജ് സണ്ണി ചന്ദനപ്പള്ളിയിൽ, പാസ്റ്റർ പ്രയ്‌സ് തോമസ്, ബിഡികെ ചെയർമാൻ കെ. ടി. സലിം, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ബിപിവൈഎഫ് സെക്രട്ടറി ജോർജ് കുര്യൻ, ഗ്രിഗോറിയോസ് കനാനായ ചർച്ചിന് വേണ്ടി സ്റ്റീഫൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
േുംു
്േിുേു