മെയ് ക്യൂൻ സൗന്ദര്യമത്സരം മെയ് 31ന്


ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബ് എല്ലാ വർഷവും നടത്തിവരുന്ന മെയ് ക്യൂൻ സൗന്ദര്യമത്സരം മെയ് 31ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന മത്സരത്തിൽ വ്യത്യസ്ത രാജ്യക്കാരായ മത്സാരാർത്ഥികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. റെജിസ്റ്റർ ചെയ്യുന്നവരുടെ ഓഡീഷന് ശേഷം തെരഞ്ഞെടുക്കുന്നവരാണ് ഫൈനൽ റൗണ്ടുകളിൽ മാറ്റുരക്കുന്നത്. അയ്യായിരം ഡോളർ സമ്മാനതുകയായി നൽകുന്ന ഒന്നും, രണ്ടും മൂന്നും സ്ഥാനത്തിന് പുറമേ, ബെസ്റ്റ് സ്മൈൽ, ബെസ്റ്റ് കാറ്റ് വാക്ക്, ഓഡിയൻസ് ചോയ്സ്, കൺജീനിയാലിറ്റി, ഫോട്ടോജനിക്ക്,  കോൺഫിഡന്റ്, നാഷണൽ അറ്റൈയർ എന്നീ റൗണ്ടുകളിലെ വിജയികൾക്കും സമ്മാനങ്ങൾ ലഭിക്കും.

ഏപ്രിൽ 12ന് മുമ്പ് പേരുകൾ നൽകേണ്ട മത്സരത്തിൽ  പത്ത് ദിനാറാണ് റെജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 39660475, 39279570  അല്ലെങ്കിൽ 33690011 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് പെരേര, ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഗോപകുമാർ പി ആർ, എന്റെർടെയിൻമെന്റ് സെക്രട്ടറി എസ് നന്ദകുമാർ, അസിസ്റ്റന്റ് എന്റെർടെയിൻമെന്റ് സെക്രട്ടറി റെയിസൺ വർഗീസ്, ഈവന്റ് ഡയറക്ടർ ടീന മാത്യു നെല്ലിക്കൻ എന്നിവർ പങ്കെടുത്തു.

article-image

asdad

You might also like

Most Viewed