ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു
ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘അന്തിമ വിജയം തഖ് വയുള്ളവർക്കാണ്’ എന്ന തലക്കെട്ടിൽ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ താജുദ്ദീൻ മദീനി വിഷയമവതരിപ്പിച്ചു.
റിഫ ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. അബ്ദുൽ ഖയ്യൂം ഖിറാഅത്ത് അവതരിപ്പിച്ചു. മഹമൂദ് മായൻ, നൗഷാദ്, അശ്റഫ് പി.എം, നാസർ അയിഷാസ്, സോന സകരിയ, ബുഷറ റഹീം തുടങ്ങിയവർ നേതൃത്വം നൽകി.
asf