ബഹ്റൈൻ വ്യോമയാന മേഖലക്ക് കരുത്താകാൻ മൂന്ന് എഫ് −16 കോംബാറ്റ് ജെറ്റുകളെത്തും
ബഹ്റൈൻ വ്യോമയാന മേഖലക്ക് കരുത്താകാൻ അത്യാധുനിക സംവിധാനങ്ങളടങ്ങിയ മൂന്ന് എഫ് −16 കോംബാറ്റ് ജെറ്റുകളെത്തും. മേരിലാൻഡ് ആസ്ഥാനമായുള്ള ലോക്ഹീഡ് മാർടിൻ കോർപറേഷനാണ് റോയൽ ബഹ്റൈൻ എയർഫോയ്സി ( ആർ.ബി.എ.എഫ്) ന് ജെറ്റ് വിമാനങ്ങൾ നൽകുന്നത്. രാജ്യത്തേക്ക് എഫ് −16 ജെറ്റുകളെത്തുന്നതോടെ പ്രതിരോധ സേനക്ക് പുതിയൊരു നാഴികക്കല്ലായി ഇത് മാറുമെന്ന് ഡിഫൻസ് കോൺട്രാക്ടർ പറഞ്ഞു.
കഴിഞ്ഞ വർഷം യു.എസിൽ നടത്തിയ ഫ്ലൈറ്റ് ട്രയലുകൾക്ക് ശേഷം അത്യാധുനിക സൗകര്യങ്ങളടങ്ങിയ എഫ് −16 കോംബാറ്റ് ജെറ്റുകൾ സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ബഹ്റൈൻ. 2018ൽ യു.എസ് സർക്കാറിന്റെ സുരക്ഷാ എയ്റോ സ്പേസ് കമ്പനിയുമായി നടത്തിയ 1.12 ബില്യൻ ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് എഫ് −16 ജെറ്റുകൾ ഇപ്പോൾ രാജ്യത്തെത്തുന്നത്. കരാർപ്രകാരം 16 എഫ് −16 ജെറ്റുകൾ ബഹ്റൈന്റെ സ്വന്തമാകാനുണ്ട്. അതിൽ ആദ്യത്തെ മൂന്നെണ്ണമാണ് ഇപ്പോഴെത്തുന്നത്. 16ൽ പത്തെണ്ണം സിംഗിൾ സീറ്ററും ആറെണ്ണം ഡബിൾ സീറ്ററുമാണ്.
affas