“മികച്ച പുതിയ പാസ്പോർട്ട്” അവാർഡ് ബഹ്റൈനിന്റെ ഇ−പാസ്പോർട്ടിന്
യൂറോപ്പ്, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക (EMEA) മേഖലയിൽ 2024 ലെ “മികച്ച പുതിയ പാസ്പോർട്ട്” അവാർഡ് ബഹ്റൈനിന്റെ ഇ−പാസ്പോർട്ട് നേടി. മാർച്ച് 4 മുതൽ 7 വരെ ബൾഗേറിയയിൽ നടന്ന “ഹൈ സെക്യൂരിറ്റി പ്രിന്റിംഗ്” (എച്ച്എസ്‌പി) അവാർഡ് ദാന ചടങ്ങിലാണ് അംഗീകാരം ലഭിച്ചത്. ഈ ഉയർന്ന തലത്തിലുള്ള അംഗീകാരത്തിലും അന്താരാഷ്ട്ര ബഹുമതിയിലും ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്പോർട്ട്, ആൻഡ് റെസിഡന്റ്സ് (എൻപിആർഎ) അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അഭിമാനം പ്രകടിപ്പിച്ചു. ഈ വിജയം ബഹ്റൈനിന്റെ നേട്ടങ്ങളുടെ റെക്കോർഡ് കൂട്ടുകയും ബഹ്റൈന്റെ ഇലക്ട്രോണിക് പാസ്പോർട്ടിൻറെ ഡിസൈൻ, സുരക്ഷാ ഫീച്ചറുകൾ, ഐഡൻറിറ്റി ഡോക്യുമെൻ റേഷൻ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവ തെളിയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായ അച്ചടി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിലൊന്നായി ഹൈ സെക്യൂരിറ്റി പ്രിന്റിംഗ് (എച്ച്എസ്‌പി) അവാർഡുകൾ കണക്കാക്കപ്പെടുന്നു, കൂടാതെ തിരിച്ചറിയൽ രേഖകളുടെയും ബാങ്ക് നോട്ടുകളുടെയും രൂപകൽപ്പനയ്ക്ക്കുള്ള നവീകരണത്തിലും സുരക്ഷയിലും അവ പ്രത്യേകം ശ്രദ്ധിക്കുന്നു.
േ്േ്ി