ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബഹ്റൈൻ മാട്ടൂൽ അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗം പ്രസിഡന്‍റ് സിയാദ് എ.പിയുടെ അധ്യക്ഷതയിൽ ചെയർമാൻ നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നുഹ്മാൻ സ്വാഗതവും ട്രഷറർ അഷ്‌റഫ് കെ.പി നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.സി. നൂറുദ്ദീൻ (ചെയർ), വി.പി. ഷറഫുദ്ദീൻ (പ്രസി), പി. സിറാജ് (ജന.സെക്ര), ടി. മഹ്മൂദ് (ട്രഷ), ശഫീഖ് ഇ (ഓർഗനൈസിങ് സെക്ര).
വൈസ് ചെയർമാൻമാരായി സിയാദ് എ.പി, അഷറഫ് കക്കണ്ടി, സലാം കെ.വി. വൈസ് പ്രസിഡന്‍റുമാരായി നുഹ്മാൻ എ.സി, നൗഫൽ എം, അബ്ദുൽ ജബ്ബാർ. ജോയിൻ സെക്രട്ടറിമാരായി സിയ ഉൽ ഹഖ് കെ, ഹംസ എസ്.വി, സിദ്ദീഖ് പി.വി എന്നിവരെ തിരഞ്ഞെടുത്തു. മഹ്മൂദ് പെരിങ്ങത്തൂർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
sfd