കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി


മനാമ
കോഴിക്കോട് ദേവർകോവിൽ മണിയലാംകണ്ടി ലത്തീഫ് ബഹ്‌റൈനിൽ നിര്യാതനായി. 37 വയസായിരുന്നു പ്രായം. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പതിമൂന്ന് വർഷത്തിലേറെയായി ഹമദ് ടൗണിലെ മറാസീൽ ട്രേഡിങ്ങിൽ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: പരേതനായ മണിയാലാംകണ്ടി അമ്മദ്, മാതാവ്: സുബൈദ, ഭാര്യ: നസീറ, മക്കൾ: മാഹിറ, ആയിഷ. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലയക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

article-image

aa

You might also like

Most Viewed