ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ കുടുംബസംഗമം ശ്രദ്ധേയമായി


ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ കുടുംബസംഗമം ശ്രദ്ധേയമായി. സൽമാനിയയിലെ സ്വകാര്യ റെസ്റ്റാറന്റ് പാർട്ടിഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ആരോഗ്യപ്രശ്നങ്ങളെ പറ്റി നടന്ന ബോധവത്കരണ ക്ലാസ്, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ മോഹൻ കുമാർ നൂറനാട് അധ്യക്ഷത വഹിച്ച കുടുംബസംഗമം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം ആശംസിച്ചു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളായ ദിലീഷ് കുമാർ, വിനയചന്ദ്രൻ നായർ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ്‌ മേപ്പയൂർ,ദേശീയ ചാരിറ്റി വിഭാഗം സെക്രട്ടറി ജോയ് ചുനക്കര, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ജിബി കളീക്കൽ, ഉണ്ണികൃഷ്ണപിള്ള,പ്രോ ഗ്രാം ജോയിന്റ് കൺവീനർ സന്തോഷ്‌ ബാബു,കോർഡിനേറ്റർ തോമസ് ഫിലിപ്പ്,രാകേഷ് രാജപ്പൻ എന്നിവർ ആശംസകൾ നേർന്നു. 

article-image

dfbfgb

You might also like

Most Viewed