ബഹ്റൈനിൽ തീപിടിത്തം ഉണ്ടാകുമ്പോൾ അധികൃതരെ അറിയിക്കാൻ പുതിയ സംവിധാനം
ബഹ്റൈനിൽ തീപിടിത്തം ഉണ്ടാകുമ്പോൾ അധികൃതരെ അറിയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ഇത് പ്രകാരം customercare.gdcd@interior.gov.bh എന്ന വിലാസത്തിൽ ഇ−മെയിൽ അയക്കുകയോ 17641100 എന്ന നമ്പറിൽ വിളിക്കുകയോ ആണ് വേണ്ടത്. വിവരം അറിയിക്കാനും അന്വേഷണങ്ങൾക്കും ഓഫിസിൽ നേരിട്ട് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ചൂടുകാലാവസ്ഥ കാരണം രാജ്യത്ത് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീപിടിച്ച് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്.
സിവില്‍ ഡിഫന്‍സ് സംഘം അതിവേഗത്തിൽ എത്തി തീ നിയന്ത്രണ വിധേയമാക്കാറുണ്ടെങ്കിലും വിവരം അറിയുന്നതിലെ താമസം അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുമെന്നത് കൊണ്ടാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
dsffs