ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 കാറോട്ട മത്സരം ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടു വരെ
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 കാറോട്ട മത്സരം ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടു വരെ നടക്കും. സാഖിർ മരുഭൂമിയിലെ ബഹ്‌റൈൻ ഇന്‍റർനാഷനൽ സർക്യൂട്ടിൽ ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിൽ മത്സരത്തിന് വൻ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ആഗോള കായികമേളയിലേക്ക് ആയിരക്കണക്കിന് കായികപ്രേമികളെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ബഹ്‌റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമായിരുന്നു കാഴ്ചക്കാരായി എത്തിയത്. ആകെ 23 റേസുകൾ നടക്കുന്ന ട്രാക്കിൽ ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒകോൺ, പിയറി ഗാസ്‍ലി, ഓസ്‌കാർ പിയാസ്ട്രി തുടങ്ങിയ വമ്പൻ താരനിരയാണ് മത്സരിക്കാനെത്തുന്നത്.
മെഴ്സിഡസ്, റെഡ്ബുൾ, ഫെറാരി തുടങ്ങിയവരാണ് സ്പോൺസർമാർ. ഗ്രാൻഡ്പ്രീയോടനുബന്ധിച്ച് സ്റ്റേജ് ഷോകൾ, കാർണിവൽ റൈഡുകൾ തുടങ്ങി നിരവധി വിനോദപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും bahraingp.com എന്ന വെബ്സൈറ്റിലോ 17450000 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
dvdfv