നേരത്തേ തീരുമാനിച്ച സാമ്പത്തിക ഉത്തേജന പാക്കേജിലെ മുൻഗണനകൾക്ക് മുന്തിയ പരിഗണന നൽകാൻ ബഹ്റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചു


നേരത്തേ തീരുമാനിച്ച സാമ്പത്തിക ഉത്തേജന പാക്കേജിലെ മുൻഗണനകൾക്ക് മുന്തിയ പരിഗണന നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ബഹ്റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അദ്ധ്യക്ഷത വഹിച്ച യോഗത്തിലാണ്  നേരത്തേ പ്രഖ്യാപിച്ച മുൻഗണന നൽകേണ്ട കാര്യങ്ങൾ നടപ്പാക്കുന്നത് തുടരാനും സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനിച്ചത്.  വലിയ വികസന പദ്ധതികൾ, ബിസിനസ് വർധിപ്പിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുക, സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനാവശ്യമായ കാര്യങ്ങൾക്ക് മുൻഗണന നൽകുക, തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധയൂന്നാനാണ് തീരുമാനം. 

ബഹ്റൈൻ കായിക ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യകരമായ ജീവിതത്തിന് പിന്തുണയും പ്രോത്സാഹനവും നൽകിയ വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലക്കും ക്ലബുകൾക്കും സാമൂഹിക സംഘടനകൾക്കും കാബിനറ്റ് പ്രത്യേകം നന്ദി അറിയിച്ചു. സാമൂഹിക സുരക്ഷ ഫണ്ട് ലഭിക്കുന്നവർക്ക് റമദാനിൽ സഹായം ഇരട്ടിയായി നൽകാനും പ്രധാനമന്ത്രി നിർദേശിച്ചു. 

article-image

sdfsf

You might also like

Most Viewed