യങ് ഒളിമ്പ്യ മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണലിന്റെ പത്താം വാർഷികാഘോഷം


ബഹ്റൈനിലെ പ്രമുഖ ആയോധന പരിശീലന സ്ഥാപനമായ യങ് ഒളിമ്പ്യ മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണലിന്റെ പത്താം വാർഷികാഘോഷവും രണ്ടാം ബ്ലാക്ക് ബെൽറ്റ് വിതരണ ചടങ്ങും സിഞ്ചിലെ അൽ ആഹ്ലി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ബുക്കമ്മാസ് പരിപാടി ഉദ്ഘാടനം ചെയ്തു. എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 70ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ബഹ്റൈൻ കരാട്ട ഫെഡറേഷൻ മുഖ്യ പരിശീലകനും മുതിർന്ന അഡ്വൈസറുമായ  മുഹമ്മദ് ലെർബി 

യുടെ സാന്നിധ്യത്തിൽ ശിഹാൻ നഹാസ് മാഹി, സെൻസായി നസീർ നാദാപുരം എന്നിവർ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. സമ്പായി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കരാട്ടെ ഡെമോൺസ്ട്രേഷനും, ജെ പി മജീദ് ഗുരുക്കളുടെ നേതൃത്വത്തിൽ കളരി വിദ്യാർഥികളുടെ ഡെമോൺസ്ട്രേഷനും പരിപാടിയിൽ ശ്രദ്ധേയമായി.  ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശാരദ അജിത്ത്,   സാമൂഹിക പ്രവർത്തകരായ സലാം അമ്പാട്ട് മൂല, ബഷീർ അമ്പലായി, കെ ടി സലീം, സൽമാനുൽ ഫാരിസ്, ചെമ്പൻ ജലാൽ, സയ്യിദ് ഹനീഫ്  എന്നിവർ ആശംസകൾ നേർന്നു.  പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സമ്പായി അസീർ പാപ്പിനിശ്ശേരി, സമ്പായി റഷാദ് തലശ്ശേരി, സമ്പായി ഷമീം വടകര, എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് സമ്പായി അബ്ദുൽ അസീസ് സ്വാഗതവും ശിഹാൻ നഹാസ് നന്ദിയും രേഖപ്പെടുത്തി.

article-image

asdasd

You might also like

Most Viewed