വോയ്‌സ് ഓഫ് ആലപ്പി ഒന്നാം വാർഷികാഘോഷം; ആലപ്പുഴക്കാരായ മുതിർന്ന തൊഴിലാളികളെ ആദരിക്കും

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ ആലപ്പുഴക്കാരായ മുതിർന്ന തൊഴിലാളികളെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മാർച്ച് എട്ടിന് വെള്ളിയാഴ്ച ബഹ്‌റൈനിലെ വിവിധ ഏരിയകളിലാണ് ആദരവ് സംഘടിപ്പിച്ചിരിക്കുന്നത്. 5 വർഷത്തിലധികമായി ബഹ്‌റൈനിൽ പ്രവാസികളായ ആലപ്പുഴ ജില്ലക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി 3535 6757 അല്ലെങ്കിൽ 3916 3509 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
dsfg