ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഹിദ്ദ് യൂണിറ്റ് കുടുംബം സംഗമം സംഘടിപ്പിച്ചു

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഹിദ്ദ് യൂണിറ്റ് കുടുംബം സംഗമം സംഘടിപ്പിച്ചു. “താങ്കൾക്കും ഇടമുണ്ട്“ എന്ന തലക്കെട്ടിൽ നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൽ ജലീൽ പ്രഭാഷണം നടത്തി. സാമൂഹിക മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകുവാൻ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
ജലീൽ വി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഫൽ സി.കെ, അബ്ദു റഊഫ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ ക്യാമ്പയിൻ ബ്രോഷർ അക്ബറിന് നൽകി അബ്ദുൽ റഹൂഫ് പ്രകാശനം ചെയ്തു.
sdfsdf