ബഹ്റൈൻ കെ.എം.സി.സി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

ബഹ്റൈൻ കെ.എം.സി.സി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടനത്തിൽ കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് റഫ സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
അൽ അമാന, നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളെക്കുറിച്ച് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ സംസാരിച്ചു. പുതിയ കാലയളവിലേക്കുള്ള പ്രവർത്തന പദ്ധതികൾ ഷമീർ വി.എം. അവതരിപ്പിച്ചു.കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദ് ഷാഫി വേളം, സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് പ്രസിഡൻറ് സി.പി. ഉമ്മർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ടി. അഷ്റഫ് സ്വാഗതവും സാജിദ് കൊല്ലിയിൽ നന്ദിയും പറഞ്ഞു.
േ്ി
ോ്േി്േി