ബഹ്റൈനിൽ സ്വദേശികളായ വയോജനങ്ങൾക്ക് സർക്കാർ ഫീസുകളിൽ 50 ശതമാനം ഇളവ്

സ്വദേശികളായ വയോജനങ്ങൾക്ക് സർക്കാർ ഫീസുകളിൽ 50 ശതമാനം ഇളവ് നൽകുന്നതിനുള്ള നിയമം ബഹ്റൈൻ ശൂറ കൗൺസിൽ പാസാക്കി. ഇതുമായി ബന്ധപ്പെട്ട 2009ലെ ഒമ്പതാം ഖണ്ഡികയിലെ 58ആമത് നമ്പർ നിയമത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. ഇളവ് ലഭിക്കുന്നതിനായി പ്രത്യേകം കാർഡുകൾ നൽകുകയും അതുവഴി 50 ശതമാനത്തിൽ കുറയാത്ത ഫീസിളവ് ലഭിക്കുകയും ചെയ്യും.
ഫീസിളവുമായി ബന്ധപ്പെട്ട നിബന്ധനകളും വകുപ്പുകളും മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തയാറാക്കിയിട്ടുള്ളത്. പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ ഫീസുകളിലും 50 ശതമാനം ഇളവ് ഉറപ്പാക്കുന്നതാണ് പുതിയ നിയമം.
sdfdsf