രക്തസാക്ഷികളുടെ മക്കൾക്ക് വിനോദമൊരുക്കി ആർ.എഫ്.എഫ്.എസ്


രാജ്യത്തെ ധീരരായ രക്തസാക്ഷികളുടെ മക്കൾക്ക് ദിയാർ അൽ മുഹറഖിൽ നടന്ന ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിൽ വിനോദമൊരുക്കി റോയൽ ഫണ്ട് ഫോർ ഫാലൻ സർവിസ്‌മെൻ (ആർ.എഫ്.എഫ്.എസ്). രക്തസാക്ഷികൾക്ക് ആദരാഞ്ജലികളർപ്പിക്കാൻ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുമായി (ബി.ടി.ഇ.എ) സഹകരിച്ചാണ് റോയൽ ഫണ്ട് ഫോർ ഫാലൻ സർവിസ്‌മെൻ പരിപാടി സംഘടിപ്പിച്ചത്. തത്സമയ പാചക പ്രദർശനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ  വീരമൃത്യു വരിച്ചരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനും അവരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമാണ് ആർ.എഫ്.എഫ്.എസ്  മുൻഗണന നൽകുന്നതെന്ന് ഡയറക്ടർ ഷെയ്ഖ് ഖാലിദ് ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു.  

രാജ്യത്തിന്‍റെ സുരക്ഷക്കും വികസനത്തിനും വേണ്ടി രക്തസാക്ഷികൾ നടത്തിയ മഹത്തായ ത്യാഗങ്ങൾക്കുള്ള അഭിനന്ദനവും നന്ദിയുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ, കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും കല, കരകൗശല വസ്തുക്കൾ, സംഗീതം എന്നിവയിൽ അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന ശിൽപശാല ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തത്സമയ പാചക പ്രദർശനങ്ങൾക്കും കായിക വിനോദങ്ങൾ അവർ സാക്ഷിയായി.

article-image

asdfsfd

You might also like

Most Viewed