വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷം; കുടുംബസംഗമം സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മനാമ ഏരിയ കമ്മിറ്റി ‘വെനീസ് ഫെസ്റ്റ് 2024’ എന്നപേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സൽമാനിയയിലെ കലവറ റസ്റ്റാറന്‍റ് പാർട്ടി ഹാളിൽ നടന്ന പ്രസ്തുത ചടങ്ങിൽ പ്രശസ്‌ത യുവ എഴുത്തുകാരിയും നോവലിസ്റ്റുമായ മായ കിരണിനെ ആദരിച്ചു. വൈദേഹി,  ജനറേഷൻ ഗ്യാപ്, ബ്രയിൻ ഗയിം, പ്ലാനറ്റ് 9,  ഇൻസിഷിൻ, ദേജാവു എന്നീ രചനകളിലൂടെ ഇതിനോടകം വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് ആലപ്പുഴക്കാരികൂടിയായ മായ കിരൺ. കുടുംബസംഗമത്തിൽ അമൃത ടി.വി സൂപ്പർസ്റ്റാർ ഫസ്റ്റ് റണ്ണറപ്പായ പ്രദീഷ് ഗംഗാധരന്‍റെയും ഫ്ലവേഴ്സ് ടി.വി ടോപ്‌സിംഗർ സീസൺ 4 കണ്ടെസ്റ്റന്‍റായ അർജുൻ രാജിന്‍റെയും നേതൃത്വത്തിൽ ഗാനമേളയും, നിതിൻ രവീന്ദ്രന്‍റെ വയലിൻ ഫ്യൂഷനും ഹരിദാസ് മാവേലിക്കരയുടെ മിമിക്രിയും അരങ്ങേറി. കൂടാതെ മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി.

പരിപാടിയിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ ഏരിയ പ്രസിഡന്‍റ് സുരേഷ് പുത്തൻവിളയിൽ അധ്യക്ഷനായിരുന്നു. രക്ഷാധികാരികളായ ഡോ. ചെറിയാൻ, കെ.ആർ.  നായർ, അനിൽ യു.കെ, വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്‍റ് സിബിൻ സലീം, ആക്ടിങ് ജനറൽ സെക്രട്ടറി ജോഷി നെടുവേലിൽ, വൈസ് പ്രസിഡന്‍റ് വിനയചന്ദ്രൻ നായർ, ലേഡീസ് വിങ് കൺവീനർ രശ്മി അനൂപ് തുടങ്ങിയവർ ആശംസ നേർന്നു. ഏരിയ പ്രസിഡന്‍റ് സുരേഷ് പുത്തൻവിളയിലും ഏരിയ സെക്രട്ടറി കെ.കെ. ബിജുവും ചേർന്ന് മുഖ്യാതിഥിയുമായ കിരണിനെ പൊന്നാട അണിയിച്ചു. വോയ്‌സ് ഓഫ് ആലപ്പി മീഡിയ കൺവീനറും മനാമ ഏരിയ കോഓഡിനേറ്ററുമായ ജഗദീഷ് ശിവൻ ഉപഹാരം നൽകി. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് അംഗം ഹരീഷ് മേനോനും വൈസ് പ്രസിഡന്‍റ് വിനയചന്ദ്രൻ നായരും പ്രോഗ്രാം നിയന്ത്രിച്ചു. അജു കോശി, വിഷ്ണു രമേശ്, റെജി രാഘവൻ, സോജി, ബിബിൻ, നിബു, ഷിബിൻ, ലിജേഷ് അലക്സ്, രതീഷ്, രാകേഷ് രാജപ്പൻ, സജു ഫിലിപ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ  ജനറൽ സെക്രട്ടറി കെ.കെ ബിജു സ്വാഗതവും മനാമ ഏരിയ ട്രഷറർ ലതീഷ് കുമാർ നന്ദിയും പറഞ്ഞു.

article-image

adfs

You might also like

Most Viewed