ബഹ്‌റൈൻ സ്‌പോർട്‌സ് ഡേ; വാക്കത്തൺ സംഘടിപ്പിച്ച് അലുമിനിയം ബഹ്‌റൈൻ ബി.എസ്.സി
ബഹ്‌റൈൻ സ്‌പോർട്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വാക്കത്തൺ സംഘടിപ്പിച്ച് അലുമിനിയം ബഹ്‌റൈൻ ബി.എസ്.സി (ആൽബ). എല്ലാവർക്കും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഒയാസിസ് ഹാളിനു സമീപം സംഘടിപ്പിച്ച വാക്കത്തണിന്‍റെ പ്രമേയം.
ആൽബയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ അലി അൽ ബഖാലി വാക്കത്തണിന് നേതൃത്വം നൽകി. കമ്പനിയിലെ വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടിവ് മാനേജ്‌മെന്‍റ് ടീം, ഡയറക്ടർമാർ, മാനേജർമാർ, ജീവനക്കാർ തുടങ്ങി 150ഓളം പേർ വാക്കത്തണിൽ പങ്കെടുത്തു.
asdad