മലർവാടി ബഹ്റൈൻ ഗുദൈബിയ കേന്ദ്രീകരിച്ച് പുതിയ യൂനിറ്റ് രൂപവത്കരിച്ചു
മലർവാടി ബഹ്റൈൻ ഗുദൈബിയ കേന്ദ്രീകരിച്ച് പുതിയ യൂനിറ്റ് രൂപവത്കരിച്ചു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗശേഷികൾ പ്രകടിപ്പിക്കാനുള്ള ഒരിടമാണ് മലർവാടി കൂട്ടായ്മ.വൈവിധ്യമാർന്ന കല−കായിക പരിപാടികളിലൂടെ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പുതിയ യൂനിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ച യൂനുസ് സലീം പറഞ്ഞു. മലർവാടി കൺവീനർ നൗമൽ റഹ്മാൻ കുട്ടികളുമായി സംവദിച്ചു.
യൂനിറ്റ് ക്യാപ്റ്റനായി ഹയ, വൈസ് ക്യാപ്റ്റനായി ഹലീമ എന്നിവരെ തിരഞ്ഞെടുത്തു. ആമിന മനാൽ, ആയിഷ ജന്ന, ആയിഷ സഹ്‌റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഡോൾ പാസിങ്, വേർഡ് മേക്കിങ്, കളർ ഐഡന്റിഫിക്കേഷൻ തുടങ്ങിയ മത്സരങ്ങളും നടന്നു. നസീമ (മലർവാടി, വനിത കൺവീനർ), സൈഫുന്നിസ, ഷമീമ, ഷാഹിദ, ജസീന, സീനത്, മുഫീദ, അർഷിദ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
asdfgds