ബഹ്റൈനും യു.എ.ഇയുമായുള്ള ഉഭയകക്ഷി ബന്ധം അഭിവൃദ്ധിയിലാണെന്ന് ഹമദ് രാജാവ്


ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അഭിവൃദ്ധിയിലാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വ്യാപാരം, നിക്ഷേപം, വികസനം എന്നിവയിലാണ് പ്രധാനമായും രാജ്യം അഭിവൃദ്ധി പ്രാപിച്ചത്. യു.എ.ഇയുമായുള്ള ദീർഘകാലത്തെ സാഹോദര്യ ബന്ധത്തെയും അവരുടെ വികസന പ്രക്രിയയെ സഹായിക്കുന്ന സംയുക്ത പദ്ധതികൾ ആരംഭിക്കാനുള്ള ഇരു രാജ്യങ്ങളുടെയും താൽപര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. 

ഇമാറാത്തി വ്യവസായിയും ഈഗിൾ ഹിൽസ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് കമ്പനി ചെയർമാനുമായ മുഹമ്മദ് അലബ്ബാറിനെ സഫ്രിയ പാലസിൽ സ്വീകരിച്ചുകൊണ്ടാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ മറാസി അൽ ബഹ്‌റൈനിൽ നടന്ന മറാസി ഗലേറിയയുടെ ഉദ്ഘാടനത്തിനും ബിനാ അൽ ബഹ്‌റൈൻ കമ്പനിയുടെ ലോഞ്ചിങ്ങിനും ശേഷമായിരുന്നു കൂടിക്കാഴ്ച. ബഹ്‌റൈനിൽ ഈഗിൾ ഹിൽസ് ആരംഭിച്ച സുപ്രധാന സാമ്പത്തിക, വികസന, വിനോദസഞ്ചാര, കായിക പദ്ധതികളെ രാജാവ് പ്രശംസിച്ചു. അലബ്ബാറിന്‍റെ ശ്രമങ്ങൾ തുടർന്നും വിജയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

article-image

sdfsf

You might also like

Most Viewed