ഇന്തോ−ഗൾഫ് ഇൻറർനാഷനൽ ത്രോബാൾ ചാമ്പ്യൻഷിപ്−2024


ഇന്ത്യൻ ക്ലബുമായി സഹകരിച്ച് ഇൻറർനാഷനൽ ത്രോബാൾ ഫെഡറേഷൻ ബഹ്‌റൈൻ ഇന്തോ−ഗൾഫ് ഇൻറർനാഷനൽ ത്രോബാൾ ചാമ്പ്യൻഷിപ്−2024 സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലബ് പരിസരത്ത്  നാളെയാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. യു.എസ്.എ, ഇന്ത്യ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

ഉച്ചക്ക് രണ്ടു മണിക്ക് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പി.ഐ.സി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും. പ്രമുഖ കമ്യൂണിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 39279570 അല്ലെങ്കിൽ 39660475   എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dsfsdf

You might also like

Most Viewed