ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരള ഡൈയോസിസ് ഇടവക ഭാരവാഹികൾ സന്ദർശിച്ചു
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരള ഡൈയോസിസ് ഇടവക ഭാരവാഹികൾ സന്ദർശിച്ചു. വികാരി റവറന്റ് അനൂപ് സാം, ഇടവക ട്രസ്‌റ്റി ഷിബു കുമാർ, കമ്മിറ്റി അംഗങ്ങൾ റിജോ ജോണി, സിബിൻ, ഡോ. ജീന കൊച്ചമ്മ എന്നിവർ ചേർന്നാണ് സ്ഥാനപതിയുമായി കൂടികാഴ്ച്ച നടത്തിയത്.
എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലാമും സന്നിഹിതനായിരുന്നു. 2024 ഏപ്രിൽ 13 ശനിയാഴ്ച്ച, മനാമ സെൻ്റ് ക്രിസ്‌റ്റഫർ കത്തീഡ്രലിൽ വെച്ച് നടക്കുന്ന ഇടവക ദിനത്തിന്റെ മുഖ്യ അതിഥിയായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
sfdsd