ഒ.ഐ.സി.സി കൊല്ലം ജില്ല കുടുംബസംഗമം സംഘടിപ്പിച്ചു
ഒ.ഐ.സി.സി കൊല്ലം ജില്ല കുടുംബസംഗമം സിറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളോടുകൂടി നടത്തി. ഒ.ഐ.സി.സി കൊല്ലം ജില്ല പ്രസിഡന്റ് ജോജി ജോസഫ് കൊട്ടിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കൊല്ലം ജില്ല ജനറൽ സെക്രട്ടറി വില്യം ജോൺ സ്വാഗതം പറഞ്ഞ യോഗത്തിൽ കൊല്ലം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യാതിഥിയായി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, ട്രഷറർ ലത്തീഫ് ആലഞ്ചേരി, നാഷനൽ കമ്മിറ്റി സ്പോർട്സ് വിഭാഗം സെക്രട്ടറി ബിജു ഡാനിയേൽ, വനിത വിഭാഗം പ്രസിഡന്റ് മിനി റോയി എന്നിവർ ആശംസപ്രസംഗം നടത്തി. ജനറൽ കൺവീനർ വിഷ്‌ണു നന്ദി പറഞ്ഞു.
ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജേക്കബ് റോയിക്ക് യാത്രയയപ്പ് നൽകി. ഇതോടൊപ്പം എം.ബി.എ പരീക്ഷയിൽ 12ാമത് റാങ്ക് നേടിയ ഒഐസിസി കൊല്ലം ജില്ല സെക്രട്ടറി റോയി മാത്യുവിന്റെയും വനിത വിഭാഗം ദേശീയ പ്രസിഡന്റ് മിനി റോയിയുടെ മകൾ മെറിൻ റോയിയെ മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.
േ്ിേ്ി