‘സുഗതാഞ്ജലി പുരസ്കാരം’ ബഹ്റൈൻ കേരളീയ സമാജത്തിന് സമ്മാനിച്ചു


കേരള സർക്കാർ− മലയാളം മിഷൻ സംയുക്തമായി ആഗോളതലത്തിൽ ഏർപ്പെടുത്തിയ ‘സുഗതാഞ്ജലി പുരസ്കാരം’ ബഹ്റൈൻ കേരളീയ സമാജത്തിന് സമ്മാനിച്ചു. മാതൃഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി മലയാളി പ്രവാസി  സംഘടനകൾക്കായി ഒരുക്കിയതാണ് പുരസ്കാരം. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ  നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്‍ണപിള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

കവിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ, നിരൂപകനും പത്രപ്രവർത്തകനുമായ ഡോ. പി.കെ. രാജശേഖരൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

article-image

dfgdfg

You might also like

Most Viewed