പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസം; ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു


പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ വെച്ച്  നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ് എഴുതാനുള്ള കേന്ദ്രങ്ങൾ അനുവദിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കിഴിലുള്ള നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി ഇത് സംബന്ധിച്ച് തിരുമാനം അറിയിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ട് കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ നടത്താനാണ് എൻടിഎയുടെ തിരുമാനം യുഎഇയിൽ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാർജ എന്നിവി‌ടങ്ങളിലും,  ബഹ്റൈനിലെ മനാമ, ഖത്തറിലെ ദോഹ, കുവൈത്തിലെ കുവൈത്ത് സിറ്റി, ഒമാനിലെ മസ്കത്തി, സൗദി അറേബ്യയിലെ റിയാദ്  തുടങ്ങിയ സ്ഥലങ്ങളാണ് പരീക്ഷാകേന്ദമായി പ്രഖ്യാപ്പിച്ചിരിക്കുന്നത്. 

ഇവക്ക് പുറമെ തായ്ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, നൈജീരിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും പരിക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ പരിക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് തിരുത്താനുള്ള അവസരവുമുണ്ട്. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷമായിരിക്കും തിരുത്തിനുള്ള അവസരം ലഭിക്കുന്നത്. ഈ സമയത്ത് വിദേശത്ത് സെൻ്റുകൾ തെരഞ്ഞെടുക്കാമെന്ന് എൻടിഎ അറിയിച്ചു. മേയ് മാസത്തിലായിരിക്കും നീറ്റ് പരീക്ഷ നടക്കുന്നത്.  

article-image

dsfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed