മറാസിയിലെ പുതിയ ഗലേറിയ മാൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു


മറാസിയിലെ പുതിയ ഗലേറിയ മാൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിക്ഷേപ പദ്ധതികൾ കൂടുതലായി രാജ്യത്ത് ആരംഭിക്കുന്നതിനും  മികച്ച പരിഗണനയാണ് ഗവൺമെന്റ് നൽകിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടനപരിപാടിയിൽ വ്യക്തമാക്കി.  

യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിൻറെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരടക്കമുള്ള ഉയർന്ന വ്യക്തിത്വങ്ങളും ക്ഷണിക്കപ്പെട്ടവരും മന്ത്രിമാരും ബിസിനസ് പ്രമുഖരും പുതിയ ഷോപ്പിങ്ങ് മാളിന്റെ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. അന്താരാഷ്ട്ര രംഗത്ത് പ്രശസ്തരായ നിരവധി ബ്രാൻഡുകളാണ് ഇവിടെ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. 

article-image

ോേിേ

You might also like

Most Viewed