ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2024−ൻറെ എല്ലാ ഗ്രാൻഡ് സ്‌റ്റാൻഡ് ടിക്കറ്റുകളും വിറ്റഴിച്ചതായി ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് അധികൃതർ


ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2024−ൻറെ എല്ലാ ഗ്രാൻഡ് സ്‌റ്റാൻഡ് ടിക്കറ്റുകളും വിറ്റഴിച്ചതായി ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് അധികൃതർ അറിയിച്ചു. ഈ ആഴ്‌ച ആദ്യം പുറത്തിറക്കിയ അധിക 500 കപ്പാസിറ്റി ഉൾപ്പെടെയുള്ള ടിക്കറ്റുകൾ സർക്യൂട്ടിൻ്റെ മെയിൻ, ബിയോൺ, ടേൺ 1, യൂണിവേഴ്സിറ്റി, വിക്ടറി ഗ്രാൻഡ്സ്‌റ്റാൻഡുകൾ എന്നിവയും പൂർണ്ണമായും വിറ്റുപോയിട്ടുണ്ട്. 

ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെയാണ് ഫോർമുല 1 ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് നടക്കുന്നത്. സീസണിലെ ആദ്യമത്സരം കൂടിയാണിത്.  ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ ഇരുപതാം വാർഷികമാണ് ഇത്തവണ ആഘോഷിക്കാൻ ഒരുങ്ങുന്നത്.  ട്രാക്കിന് പുറത്ത് വലിയ രീതിയിൽ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മൾട്ടി−പ്ലാറ്റിനം, ഗ്രാമി അവാർഡ് നേടിയ ആർട്ടിസ്‌റ്റ് സെഡ്, സൂപ്പർസ്‌റ്റാർ ഡിജെ, നിർമ്മാതാവ് ഡിപ്ലോ എന്നിവരുൾപ്പെടെ, ലോകപ്രശസ്ത സംഗീതജ്ഞരുടെ തത്സമയ പ്രകടനങ്ങൾ ഇതിന്റെ ഭാഗമായി അരങ്ങേറും.

article-image

േ്ിേി

You might also like

Most Viewed