ദാറുൽ ഈമാൻ കേരള മദ്റസകളുടെ അധ്യാപക−രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
ദാറുൽ ഈമാൻ കേരള മദ്റസകളുടെ അധ്യാപക−രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‍ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മദ്റസ രക്ഷാധികാരി എം.എം. സുബൈർ ഉദ്ഘാടനം ചെയ്തു. കൺസൽട്ടിങ് സൈക്കോളജിസ്റ്റ് പി.കെ. മുഹമ്മദ് ഫാസിൽ ‘ഇഫക്ടിവ് പാരന്റിങ്’ വിഷയത്തിൽ ക്ലാസെടുത്തു. ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ഖാലിദ് ചോലയിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‍വി ആമുഖ ഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് സ്വാഗതം പറഞ്ഞു. എൻ. ഫിൽസ ഖുർആൻ പാരായണം നടത്തി. അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. മനാമ മദ്റസ പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, മനാമ മദ്റസ എം.ടി.എ പ്രസിഡന്റ് സബീന അബ്ദുൽ ഖാദർ എന്നിവരും സന്നിഹിതരായിരുന്നു.
sdfdsf