ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു


ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. ചടങ്ങിൽ അംഗങ്ങളുടെ കലാ പ്രകടനങ്ങളും പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ്‌ ഫൈസൽ ആനൊടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് സ്റ്റാഫ്‌ റെപ്രസന്റേറ്റിവായി തെരഞ്ഞെടുക്കപ്പെട്ട ഇടപ്പാളയം രക്ഷാധികാരി പാർവതി ദേവദാസിനെ പ്രസിഡന്റ്‌ പൊന്നാടയണിയിച്ച് ആദരിച്ചു.  ജനറൽ സെക്രട്ടറി രഘുനാഥ് പ്രവർത്തന റിപ്പോർട്ടും രാമചന്ദ്രൻ പോട്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ജോയന്റ് സെക്രട്ടറി ഷമീല ഫൈസൽ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ഫൈസൽ ആനൊടിയിൽ (പ്രസിഡന്റ്‌), ഷാഹുൽ കാലടി (ജനറൽ സെക്രട്ടറി), രാമചന്ദ്രൻ പോട്ടൂർ (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു . സി.ടി. അരുൺ, സരോജിനി സുരേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായും പ്രദീപ്‌ തറമ്മൽ, ഗ്രീഷ്മ രഘുനാഥ് എന്നിവർ ജോയൻറ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.  വിനീഷ് കേശവൻ, രതീഷ് സുകുമാരൻ, ഫൈസൽ മമ്മു, പ്രദീഷ് പുത്തൻകോട്,  പ്രത്യുഷ് കല്ലൂർ, റജീന പടിക്കൽ, രമ്യ രാംദാസ്, സജീവ്, മുരളി, മുസ്തഫ, ഹാരിസ്, അശ്വതി, സുരേഷ് ബാബു എന്നിവരാണ് മറ്റ് എക്സിക്യുട്ടിവ് അംഗങ്ങൾ. 

article-image

േ്ിുേ

You might also like

Most Viewed