ഐ.വൈ.സി.സി ‘മിഷൻ 2024’ സംഘടിപ്പിച്ചു
ഐ.വൈ.സി.സി ട്യൂബ്ലി− സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മിഷൻ 2024’ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം അധ്യക്ഷതവഹിച്ച പരിപാടി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.
ഷംസുദ്ദീൻ വെള്ളിക്കുളങ്ങര (കെ.എം.സി.സി ബഹ്‌റൈൻ), ബഷീർ അമ്പലായി (ഐ.ഒ.സി ബഹ്‌റൈൻ), പങ്കജ് നാഭൻ (എ.എ.പി ബഹ്‌റൈൻ), സുൽത്താൻ ഇബ്രാഹിം (എൻ.ആർ.ടി.ഐ.എ ബഹ്‌റൈൻ), സജിത്ത് വെള്ളിക്കുളങ്ങര (ആർ.എം.പി ബഹ്‌റൈൻ) ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ദേശീയ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഐ.വൈ.സി.സി ഏരിയ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതവും ജമീൽ കണ്ണൂർ നന്ദിയും പറഞ്ഞു.
zsczc