ബഹ്‌റൈനിലെ ബോട്ടുജെട്ടികളെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദേശം


കടത്തുവള്ളങ്ങൾ, വിനോദ മത്സ്യബന്ധനം, സമുദ്ര കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്ന പുതിയ ആധുനീകരണ പദ്ധതികൾക്ക് കീഴിൽ ബഹ്‌റൈനിലെ ബോട്ടുജെട്ടികളെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നിർദേശവുമായി നോർത്തേൺ മുനിസിപ്പൽ കൗൺസിൽ. ഇതു സംബന്ധിച്ച കൗൺസിലർ മുഹമ്മദ് അൽ ദോസരിയുടെ നിർദേശം  ഐകകണ്ഠ്യേന അംഗീകരിച്ചു. 

ഫെറികൾ, റസ്റ്റാറൻറുകൾ, അക്വാ തീം പാർക്കുകൾ, മറ്റു സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. സിത്ര, ബുദയ്യ, ഗലാലി, ഹിദ്ദ്, മുഹറഖ് എന്നിവിടങ്ങളിലാണ് ബഹ്‌റൈനിലെ പ്രധാന ജെട്ടികൾ സ്ഥിതി ചെയ്യുന്നത്.  ആദ്യം ബുദയ്യയിൽ പദ്ധതി നടപ്പിലാക്കുമെന്ന് അൽ ദോസരി അറിയിച്ചു. 

article-image

്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed