അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണപരിപാടിയിൽ ബഹ്റൈൻ കിരീടാവകാശി പങ്കെടുത്തു
ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ നടത്തിയ അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണപരിപാടിയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. പരിപാടിയിലെത്തിയ അദ്ദേഹത്തെ ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കിരീടാവകാശിയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ കസ്റ്റംസ് സേവന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും അതിൻറെ ഗുണവശങ്ങളും ചർച്ചചെയ്യപ്പെട്ടു.
കസ്റ്റംസ് സേവനം വ്യാപാര, ടൂറിസം മേഖലക്ക് കരുത്തുപകരുന്നതും സാമ്പത്തിക വളർച്ച സാധ്യമാക്കുന്നതുമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ സേവനങ്ങൾ ഓൺലൈൻവത്കരിച്ചതിൻറെ നേട്ടം കസ്റ്റംസ് മേഖലക്കും ലഭിച്ചിട്ടുണ്ട്.ലക്ഷ്യപൂർത്തീകരണത്തിനായി പരമ്പരാഗത സഹകരണവും പുതിയ സഹകരണവും ശക്തിപ്പെടുത്തുകയെന്ന പ്രമേയത്തിലായിരുന്നു ഇപ്രാവശ്യത്തെ കസ്റ്റംസ് ദിനാചരണം. വിവിധ മന്ത്രിമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
fghfg