വോയിസ് ഓഫ് ബഹ്റൈൻ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ജീവകാരുണ്യ  പ്രവർത്തനങ്ങളിലൂടെ  ശ്രദ്ധേയമായ വോയിസ് ഓഫ് ബഹ്റൈൻ ഷിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി ചേർന്ന് ഫെബ്രവരി 23ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതൽ ഉച്ചയ്ക്ക് 12 മണി വരെ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി പ്രഗൽഭ ഡോക്ടർമാരുടെ കൺസൽട്ടേഷനും, വിവിധ  ലാബ് ടെസ്റ്റുകളും തികച്ചും   സൗജന്യമായി ലഭിക്കുന്നതാണെന്നും, ഫ്രീ ഡിസ്കൗണ്ട് വൗച്ചറുകളും പങ്കെടുക്കുന്നവർക്ക് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. 

ഇതോടൊപ്പം കൊച്ചു കുട്ടികൾക്കുള്ള ചിത്രരചന മത്സരവും, നോർക്ക അംഗത്വ രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 32070363 അല്ലെങ്കിൽ 39029234 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

zdzcv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed