ഫെബ്രുവരി 11 മുതൽ 17 വരെയുള്ള ആഴ്ചയിൽ 1,395 പരിശോധനാ കാമ്പയിനുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി എൽഎംആർഎ


ബഹ്റൈനിൽ അനധികൃത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഫെബ്രുവരി 11 മുതൽ 17 വരെയുള്ള ആഴ്ചയിൽ 1,395 പരിശോധനാ കാമ്പയിനുകളും  സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി  അറിയിച്ചു. ഈ കാലയളവിൽ 124 നിയമലംഘകരെ നാടുകടത്തി. 96 നിയമലംഘകരെ കസ്‌റ്റഡിയിലെടുത്തു.  

നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh−ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 എന്ന ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed