ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് 2024-ലെ വാർഷിക ദിനം ആഘോഷിച്ചു.


ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് 2024-ലെ വാർഷിക ദിനം വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച മുന്നൂറോളവും വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ലൈസൻസിങ് ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന മുഖ്യാഥിതിയായിരുന്നു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. പ്രൈമറി വിദ്യാർത്ഥികളുടെ നൃത്ത പരിപാടികളും ഇതോടൊപ്പം അരങ്ങേറി.

article-image

adsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed