ഐ സി ആർ എഫ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി


ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് സിൽവർ ജൂബിലി ലോഗോ പ്രകാശനം മനാമ റിജൻസി ഹോട്ടലിൽ വെച്ച് നടന്നു. ലത മണികണ്ഠനാണ് ലോഗോ ഡൈസൈൻ ചെയ്തത്. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, മണി ലക്ഷ്മണ മൂർത്തി, അരുൾദാസ് തോമസ്, പങ്കജ് നല്ലൂർ, അഡ്വക്കേറ്റ് വി കെ തോമസ്, ഭഗവാൻ അസർപോട്ട തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഐസിആർഎഫ് നടത്തി വരുന്ന വ്യത്യസ്തമായ പരിപാടികളെ കുറിച്ച് ഭാരവാഹികൾ വിശദീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബഹ്റൈനിൽ നിന്ന് മരണപ്പെട്ട 66 പേരുടെ കുടുംബങ്ങൾക്ക് 66 ലക്ഷം രൂപ സമാഹരിച്ച് ഐസിആർഎഫ് വഴി നൽകി എന്നും, വിവിധ കമ്മ്യൂണിറ്റി പരിപാടികൾക്കായി പതിനഞ്ചായിരത്തോളം ദിനാർ ചിലവഴിച്ചുവെന്നും ഇവർ അറിയിച്ചു. 25,000 രത്തോളം ഇന്ത്യൻ തൊഴിലാളികൾക്കായി ഈ വർഷം വിവിധ പരിപാടികൾ നടത്തുമെന്നും ഇതിനെ പിന്തുണയ്ക്കാൻ താത്പര്യമുള്ളവർക്ക് icrfbahrain@gmail.com എന്ന ഇമെയിൽ വഴി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

ാി്ി്ിേി്േ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed