ആലപ്പുഴ പ്രവാസി അസോസിയേഷൻ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു


ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ ആമുഖ പ്രസംഗവും നടത്തി . 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനം രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് നിർവ്വഹിച്ചു.

മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം അനൂപ് തങ്കച്ചൻ മാത്യു , മാത്യു ചാക്കോ ചെറിയാൻ , ടിൻസി ബാബു എന്നിവർക്ക് മെമ്പർഷിപ്പ് കാർഡ് നൽകി പരിപാടിയുടെ മുഖ്യാതിഥിയും ഐസിആർഎഫ് ചെയർമാനുമായ ഡോക്ടർ ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. അസോസിയേഷൻ മുൻ പ്രസിഡന്റ്‌ അനിൽ കായംകുളം,വനിത വേദി പ്രസിഡന്റ്‌ ആതിരാ പ്രശാന്ത് , എക്സിക്യൂട്ടീവ്‌ അംഗം സുനിത നായർ എന്നിവർ ആശംസകൾ നേർന്നു. വനിതാ വേദി ജനറൽ സെക്രട്ടറി സുജാ ബിജി നന്ദിയും അറിയിച്ചു. ‍‍

article-image

sdfgfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed