വി.എം. മുഹമ്മദലി മാസ്റ്റർക്ക് സ്വീകരണം നൽകി


ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ മുസ്‍ലിംലീഗ് പാലക്കാട്‌ ജില്ല സെക്രട്ടറി വി.എം. മുഹമ്മദലി മാസ്റ്റർക്കും കെ.എം.സി.സി പാലക്കാട്‌ ജില്ല മുൻ പ്രസിഡന്‍റ് ശാഹുൽ ഹമീദ് മൗലവി ചുണ്ടംപറ്റക്കും കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നൽകി. മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ശറഫുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു.

സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. മുസ്‍ലിംലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്‍റ് എസ്.പി. കുഞ്ഞമ്മദ്, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കെ.എം.സി.സി സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ സംസാരിച്ചു. ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി സ്വാഗതവും ജില്ല ട്രഷറർ വി.വി. ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു.

article-image

്ിേ്ി്ിേ്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed